മികച്ച ശമ്പളത്തോടെയുള്ള ജോലിയാണോ ലക്ഷ്യം; വന്‍ അവസരങ്ങളുമായി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
മിനിരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ/സീനിയർ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉൾപ്പെടെയുള്ള സതേൺ മേഖലയിലാണ് ഒഴിവുകൾ. ഫയർ സർവീസ്, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ജൂനിയർ അസിസ്റ്റന്റിന്റെ 142 ഒഴിവും അക്കൗണ്ട്സ്, ഒഫീഷ്യൽ ലാംഗ്വേജ് വിഭാഗങ്ങളിലായി സീനിയർ അസിസ്റ്റന്റിന്റെ 14 ഒഴിവുമാണുള്ളത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് കൊച്ചിയും കേന്ദ്രമാണ്. ജൂനിയർ അസിസ്റ്റന്റ് (ഫയർ): ഒഴിവ്- 132. യോഗ്യത- പത്താംക്ലാസ് വിജയവും മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഫയർ എന്നിവയിലൊന്നിൽ…




