|

കരസേനയിൽ ടെക്നിക്കൽ എൻട്രി, യോഗ്യത പ്ലസ്ടു സയന്‍സ്, ജെഇഇ മെയിന്‍

Share

കരസേനയുടെ 2023 ജനുവരിയിൽ ആരംഭിക്കുന്ന 48-ാമത് ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ആകെ 90 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു വിജയം. അപേക്ഷകർ 2022-ലെ ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയിരിക്കണം.

പ്രായപരിധി

16.5-19.5. അപേക്ഷകർ 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ (രണ്ട് തീയതികളുമുൾപ്പെടെ) ജനിച്ചവരാകണം.

തിരഞ്ഞെടുപ്പ്

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഒക്ടോബറിൽ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിരിക്കും ഇന്റർവ്യൂ. വൈദ്യപരിശോധനയും ഉണ്ടായിരിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും. ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും 20 പാസ്പോർട്ട് സൈസ് ഫോട്ടോസും കരുതണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ജെ. ഇ.ഇ. മെയിൻ ഫലം എന്നിവ പരിശോധിക്കും.

 അപേക്ഷ

www.joinindianarmy.nic.in വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ലഭ്യമാണ്. അവസാന തീയതി: സെപ്റ്റംബർ 21.

See also  UCO Bank Recruitment 2022 – 10 Security Officer Posts

Similar Posts