|

Kerala Govt Temporary Job Vacancies

Share

ശബരിമലയില്‍ ജോലി അവസരം

കൊല്ലവർഷം 1198 -ലെ മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടനുബന്ധിച്ച്ശ ബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളള
ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു . പേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം . ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ , ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കു ന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ് , വയസ്സ് , മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് , ആധാർ കാർഡിന്റെ പകർപ്പ് , മൊബൈൽ ഫോൺ നമ്പർ , മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് , കോവിഡ് വാക്സിനേഷൻ 2 ഡോസ് എടുത്തു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പൂർണമായ മേൽവിലാസം എന്നിവ സഹിതം ഈ ആഫീസിലും ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരി ച്ചിട്ടുളള മാതൃകയിൽ വെളളപ്പേറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 30.09.2022 വൈകുന്നേരം 5 മണിയ്ക്കു മുമ്പ് ചീഫ് എഞ്ചിനീയർ , തിരുവിതാംകൂർ ദേവസ്വം ബോർഡ് , നന്തൻകോട് , തിരുവനന്തപുരം -695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം പോലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെ ടുത്തിയ ശരിപ്പകർപ്പും ഹാജരാക്കേണ്ടതാണ് .

ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 23 വൈകിട്ട് അഞ്ചിനു മുൻപ് നേരിട്ട് അപേക്ഷ നൽകണം. യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസക്കാരും പ്രായം 30നും 50നും ഇടയിലും ആയിരിക്കണം. ഫോൺ: 0485-2836544.


. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ് ഒഴിവ്

പത്തനംതിട്ട ജില്ലയില്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10.30 ന് പത്തനംതിട്ട ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദം, ഡിസിഎ/തത്തുല്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രവീണ്യം. കണ്‍സോളിഡേറ്റഡ് പേ 13500 രൂപ. ഒഴിവ് – ഒന്ന്.
തെറാപ്പിസ്റ്റ് തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 11ന്. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- ഒരു വര്‍ഷത്തെ ഗവ.അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്, കണ്‍സോളിഡേറ്റഡ് പേ 14000 രൂപ. ഒഴിവ് – രണ്ട്. ഫോണ്‍ : 9072 650 492.

ഓവര്‍സിയര്‍ ഒഴിവ്

ചെങ്കള ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ ഡിപ്ലോമ. അഭിമുഖം സെപ്റ്റംബര്‍ 26ന് രാവിലെ 12ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11നകം എത്തണം. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചയിച്ച കൗണ്ടറില്‍ ഏല്‍പ്പിക്കണം. ഫോണ്‍ 04994 280224.


ബോയിലർ ഓപ്പറേറ്റർ താത്കാലിക ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ബോയിലർ പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 31.03.2022 ന് 35 വയസ് കവിയരുത്. പ്രതിമാസം 30,000 രൂപ ശമ്പളം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ ഏഴിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

അക്കൗണ്ടന്റ് ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റി പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദമാണ് യോഗ്യത. 25നും 45 നും ഇടയിൽ പ്രായവും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയ വുമുള്ളവർക്ക് അപേക്ഷിക്കാം. 19,000 രൂപ പ്രതിമാസ വേതനം ലഭിക്കും.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23 ന് വൈകിട്ട് അഞ്ചിന് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.
കൂടുതൽവിവരങ്ങൾക്ക്: ഫോൺ: 0471-2348666, ഇ-മെയിൽ: [email protected]

ജില്ലാ പ്രോഗ്രാം മാനേജര്‍ ഒഴിവ്

കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജില്ലാ പ്രോഗ്രാം മാനേജറെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ഫിഷറീസ് എക്കണോമിക്സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ് ഫിഷറീസ് ബിസിനസ്സ് മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത. മാനേജ്മെന്റ്/അഗ്രി ബിസിനസ്സ് മാനേജ്മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഫിഷറീസ്/അക്വാകള്‍ച്ചര്‍ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റും സഹിതം സെപ്റ്റംബര്‍ 22നകം ഹാജരാക്കണം. പ്രായപരിധി 35വയസ്. ഫോണ്‍ 0467 22023537.

 


അങ്കണ്‍വാടി വര്‍ക്കര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂല്‍പ്പുഴ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് സുല്‍ത്താന്‍ ബത്തേരി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 222 844, 9188959885.

കൗണ്‍സിലര്‍, വാച്ചര്‍ നിയമനം

വയനാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ശാന്തിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലര്‍, വനിത വാച്ചര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലര്‍ക്ക് എം. എസ് ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി)യും വാച്ചര്‍ക്ക് എട്ടാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 35 നും 58 നും ഇടയില്‍. യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ സൂപ്രണ്ട്, ഷെല്‍ട്ടര്‍ഹോം, ആറാട്ടുത്തറ പി.ഒ, മാനന്തവാടി എന്ന വിലാസത്തിലോ [email protected] എന്ന വിലാസത്തിലോ സെപ്തംബര്‍ 24 ന് നകം സമര്‍പ്പിക്കണം. ഫോണ്‍ 9496103165.

താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയില്‍ മോഡൽ എംപ്ലോയ്മെന്റ് & എംപ്ലോയബിലിറ്റി സെന്ററിന് കീഴിൽ നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള 2500ൽ പരം താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എസ് എസ് എൽ സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പി. ജി. എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർ [email protected] എന്ന ഇ-മെയിലിൽ രജിസ്റ്റർ ചെയ്യുകയോ, സെപ്റ്റംബർ 23ന് നടക്കുന്ന ജോബ് ഡ്രൈവിൽ നേരിട്ട് ബയോഡാറ്റകൾ ഹാജരാക്കുകയോ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.

കമ്പ്യുട്ടർ പ്രോഗ്രാമർ കരാർ നിയമനം

കേരള സർക്കാരിന്റെ കീഴിലുള്ള ഹൗസിങ് ഡിപ്പാർട്‌മെന്റിൽ സീനിയർ കമ്പ്യുട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യുട്ടർ സയൻസ് എന്നിവയിൽ ബി.ടെക്/ ബി.ഇ/ എം.ടെക്/ എംസിഎ/ എം.എസ.സി ആണ് യോഗ്യത. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. സെപ്തംബർ 22 നു മുൻപായി [email protected] എന്ന മെയിലിലേക്ക് അവശ്യ സർട്ടിഫിക്കറ്റുകളുൾപ്പെടെ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2330720.

 


കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍) തസ്തികയില്‍ വിവിധ വിഭാഗത്തിനായുള്ള 18 ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 24 നകം മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി സെപ്റ്റംബര്‍ 15 നു 18-30 (നിയമാനുസൃത വയസിളവ് ബാധകം). വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്.
അഭികാമ്യം: ഫുഡ് പ്രൊഡക്ഷന്‍ / സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫുഡ് ആന്‍ഡ് ബിവറേജസ് എന്നിവയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കാറ്ററിംഗ്, റസ്റ്റോറന്റ് മാനേജ്‌മെന്റില്‍ രണ്ടു വര്‍ഷത്തെ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, മലയാളത്തിലെ അറിവ്
പ്രവൃത്തി പരിചയം:- ഫാക്ടറി കാന്റീനിലോ സ്റ്റാര്‍ ഹോട്ടലിലോ ലൈസന്‍സുള്ള ഫുഡ് കാറ്ററിംഗ് സര്‍വീസ് അതോറിറ്റിയിലോ ഭക്ഷണം തയ്യാറാക്കുന്നതിലും വിളമ്പുന്നതിലും മൂന്നു വര്‍ഷത്തെ പരിചയം. ശമ്പളം 17300.

മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമനം

കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) കോഴിക്കോട് എന്ന വിലാസത്തിലോ [email protected] എന്ന മെയിലില്‍ സെപ്തംബര്‍ 24 ന് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2359352. [email protected].

സീ റസ്‌ക്യൂ സ്‌ക്വാഡ്- നിയമനത്തിനായി അപേക്ഷിക്കാം

ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സീ റസ്‌ക്യൂ സ്‌ക്വാഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ 18,000 രൂപ ശമ്പളം നിരക്കില്‍ 4 ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്. യോഗ്യത: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയായിരിക്കണം. 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം.
മുന്‍ഗണന: സീ റസ്‌ക്യൂ സ്‌ക്വാഡ് ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിട്ടുളള പ്രവൃത്തി പരിചയം. 2018 ലെ പ്രളയാ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍, അതത് ജില്ലയിലെ താമസക്കാര്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, അത്യാധുനിക കടല്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുളള പ്രാവീണ്യം. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0495 2383780.


വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമന കാലാവധി 1 വര്‍ഷം. അപേക്ഷകര്‍ അതാത് ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവരും പട്ടികജാതിയില്‍പ്പെട്ട പ്ലസ് ടു പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവരായിരിക്കണം. പ്രായപരിധി 21 നും 45 നും ഇടയിലായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷ സെപ്തംബര്‍ 20ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.ഫോണ്‍ 0495 2370379.

ഇന്റർവ്യൂ

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 2021-2022 വർഷങ്ങളിൽ പ്ലസ്ടു പാസായ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള യുവതികൾക്കു ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 17ന് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം സെപ്റ്റംബർ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ-0481 -2563451/2565452.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അഭിമുഖം 15 ന്

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുളള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുളള അഭിമുഖം ഈ മാസം 15 ന് രാവിലെ 11 മുതല്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത -എഞ്ചിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചറല്‍/സിവില്‍). അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. (ഈ യോഗ്യതയുളള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുളള ഓവര്‍സീയര്‍) മുന്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 252029


വിവിധ തസ്തികകളിൽ കരാർ നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ് / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0494-2972100, 9400172100.

സ്‌റ്റെനോഗ്രഫർ ഒഴിവ്

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം സെപ്റ്റംബർ 15നുള്ളിൽ ദി ചെയർമാൻ അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്, പ്രിവെൻഷൻ ആക്ട് പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

 

വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുകൾ

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഐ.ടി ടെക്നിക്കൽ കൺസൾറ്റന്റ്, നഴ്സറി/ക്യുപിഎം മാനേജ്മെന്റ് ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവിൽ സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, പിജിഡിസിഎ/ഡിസിഎസ്/എംസിഎ, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഔഷധ സസ്യങ്ങളിലും പ്രോഗ്രാമിംഗിലും ഡാറ്റാബേസ് മാനേജ്മെന്റിലും കുറഞ്ഞത് 10 വർഷത്തെ പരിചയവും വേണം. പ്രായം 60 വയസ് കവിയരുത്. നഴ്സറി/ക്യുപിഎം മാനേജ്മെന്റ് ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവിൽ ബോട്ടണി/ഫോറസ്ട്രി ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ഔഷധ സസ്യങ്ങളിലെ നഴ്സറി/ അഗ്രോടെക്നിക്സ് /ക്യുപിഎം മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ ഗവേഷണ പരിചയം ആണ് യോഗ്യത. പ്രായം 40 വയസ് കവിയരുത്.
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ പത്ത് മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പീച്ചിയിലെ കേരള വന ഗവേഷണ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വിജ്ഞാന വാടികളില്‍ കോര്‍ഡിനേറ്റര്‍, അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വിജ്ഞാന വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു /കമ്പ്യൂട്ടര്‍പരിജ്ഞാനമാണ് യോഗ്യത. പ്രായം 21 45വയസ്. പ്രതിമാസ ഓണറേറിയം 8000 രൂപ. വിജ്ഞാനവാടികള്‍ സ്ഥിതിചെയ്യുന്ന ബ്ലോക്കുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി ഒരു വര്‍ഷം.ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അവസാന തീയതി സെപ്റ്റംബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256162.

സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിക്ക് കീഴിലുള്ള മുട്ടത്തറയിലെ സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ലക്ച്ചർ (അനാട്ടമി) പാർട്ട് ടൈം, ഗസ്റ്റ് ലക്ച്ചറർ (ഫിസിയോളജി) പാർട്ട് ടൈം, എൽ. ഡി ക്ലാർക്ക്, ഡ്രൈവർ, ഹൗസ് കീപ്പർ, കുക്ക്, ഹെൽപ്പർ എന്നീ തസ്തികകളിലാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. അപേക്ഷ, ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മുതലായ രേഖകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് നഴ്‌സിങ് കോളജ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695 035 എന്ന മേൽവിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 12ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.simet.in. ഫോൺ: 0471-2300660.

ലിഫ്റ്റിങ് സൂപ്പർവൈസർ ഒഴിവ്

കോട്ടയം: കുടുംബശ്രീയുടെ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ.് ബ്രോയിലർ ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷഫോം കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ബയോഡേറ്റ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാം നില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ പി.ഒ., കോട്ടയം-686002 എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2302049.

ഫിസിയോതെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് നിയമനം

തവനൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്നിംങ്‌സ് ഹോം പ്രൊജക്ടിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ടി/എം.പി.ടിയും ഹൗസ് കീപ്പിങ് തസ്തികയിലേക്ക് എട്ടാം ക്ലാസുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി:സെപ്തംബര്‍ അഞ്ച്. താത്പര്യമുള്ളവര്‍ സി.വി [email protected],[email protected],[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 0494 269 8822.

താൽക്കാലിക നിയമനം

കോഴിക്കോട് ജില്ലയില്‍ ജലജീവൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി 18 മാസമായിരിക്കും. ടീം ലീഡർ , കമ്മ്യൂണിറ്റി എഞ്ചീനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവയാണ് തസ്തികകൾ.
അപേക്ഷകൾ സെപ്റ്റംബർ 06 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0495 2373678

അപേക്ഷ ക്ഷണിച്ചു

ഐ.സി.ഡി.എസ് കോഴിക്കോട് റൂറൽ കാര്യാലയ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തിലേക്കും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും അങ്കണവാടി വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 25.

മെഡിസെപ് പദ്ധതിയിൽ കരാർ നിയമനം

മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിങ്, ടെക്‌നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.medisep.kerala.gov.in ൽ ലഭിക്കും. ഇൻഷുറൻസ് എക്‌സ്‌പോർട്ട്, മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ), മാനേജർ(ഫിനാൻസ്), മാനേജർ (ഐ.ടി), അസിസ്റ്റന്റ് മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ, ഐ.ടി), അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്‌സ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

എഞ്ചിൻ ഡ്രൈവർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ എഞ്ചിൻ ഡ്രൈവർ തസ്തികയിലേക്ക് 10 ഒഴിവുകളുണ്ട്. യോഗ്യത സാക്ഷരത, കേരള ഇൻലാൻഡ് വെസലിൻ്റെ 2010 ലെ റൂൾ പ്രകാരം നൽകിയിരിക്കുന്ന നിലവിലെ എഞ്ചിൻ ഡ്രൈവർ ലൈസൻസ് (ഫസ്റ്റ് ക്ലാസ്) . നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 16 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18-37 നിയമാനുസ്യത വയസിളവ് അനുവദനീയം (സ്ത്രീകളും ദിന്നശേഷിക്കാരും അർഹരല്ല)
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2422458

ബാർജ് സ്രാങ്ക് ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ബാർജ് സ്രാങ്ക് (താൽക്കാലികം) തസ്തികയിലേക്ക് 7 ഒഴിവുകളുണ്ട്. യോഗ്യത സാക്ഷരത, കേരള ഇൻലാൻഡ് വെസ്സലിൻ്റെ 2010 ലെ റൂൾ പ്രകാരം നൽകിയിരിക്കുന്ന നിലവിലെ മാസ്റ്റർ ലൈസൻസ് (ഫസ്റ്റ് ക്ലാസ്/സെക്കൻ്റ് ക്ലാസ്സ്). നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 16 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായ പരിധി 18-37 നിയമാനുസ്യത വയസ്സിളവ് അനുവദനീയം (സ്ത്രീകളും ദിന്നശേഷിക്കാരും അർഹരല്ല)
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422458

റസ്‌ക്യൂഗാര്‍ഡ് നിയമനം

ഫിഷറീസ് വകുപ്പില്‍ 2022-23 സാമ്പത്തിക വര്‍ഷം ഫിഷിങ് ഹാര്‍ബറുകള്‍ കേന്ദ്രികരീച്ച് സീ റസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നതിലേക്കായി റസ്‌ക്യൂഗാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം ലഭിച്ച 20 നും 45 നും ഇടയില്‍ പ്രായമുളള കടലില്‍ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികള്‍ ആയിരിക്കണം. ഉടമസ്ഥതയില്‍ എഞ്ചിനും യാനവും രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമാക്കണം.താത്പര്യമുള്ളവര്‍ സെപ്തംബര്‍ 13ന് രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ മതിയായ രേഖകളും അതിന്റെ പകര്‍പ്പും വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0494-2666428.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 13 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ ഹാജരാകണം. ഫോണ്‍-0495 2731111

റെസ്‌ക്യൂ ഓഫീസർ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

കോച്ചുമാർക്ക് വാക് ഇൻ- ഇന്റർവ്യൂ

ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്. ജിംനാസ്റ്റിക്‌സ് (വനിത-1), അത്‌ലറ്റിക്‌സ് (വനിത/ പുരുഷൻ-3), ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്‌ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവുണ്ട്. അംഗീകൃത നഴ്‌സിങ് ബിരുദം/ ജി.എന്‍.എം. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 നകം [email protected] ല്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 0471-2340585.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം, പീഡന കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് മഞ്ചേരി, നിലമ്പൂര്‍ പരപ്പനങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറിയുടെ അസല്‍ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.

പ്രോജക്ട് കോ- ഓർഡിനേറ്റർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ വേമ്പനാട് കായലിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ സംരക്ഷണവും പരിപാലനവും എന്ന പദ്ധതിയിൽ പ്രോജക്ട് കോ- ഓർഡിനേറ്ററെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള കരാർ നിയമനമാണ്. ബി.എഫ്. എസ്.സി/ എം.എഫ്.എസ്.സി/ എം.എസ്.സി ഇൻഡസ്ട്രിയൽ ഫിഷറീസ് / എം.എസ്.സി അക്വാട്ടിക് ബയോളജി/ എം.എസ്.സി മാരികൾച്ചർ അല്ലെങ്കിൽ അക്വാകൾച്ചർ / സുവോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 31 ന് അഞ്ചിനകം തപാൽ മാർഗമോ നേരിട്ടോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രേവതി, കാരാപ്പുഴ കോട്ടയം എന്ന വിലാസത്തിൽ സമർപ്പിക്കാം. വിശദ വിവരത്തിന് ഫോൺ: 0481 2566823

താൽക്കാലിക ഒഴിവ്

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് 29 രാവിലെ 10 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവുക. ഫോൺ: 0497 2835106

യോഗ പരിശീലക തസ്തികയിൽ താത്കാലിക നിയമനം

തൃക്കാക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള യോഗ പരിശീലക തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ. വൈ. എസ് / ബി. എ. എം. എസ് /എം. എസ്. സി യോഗ / എം. ഫിൽ (യോഗ )/ പി. ജി ഡിപ്ലോമ ഇൻ യോഗ.
യോഗ്യരായവർ സെപ്റ്റംബർ 10 ന് മുൻപായി അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കാക്കനാട് വി. എസ്. എൻ. എൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സമർപ്പിക്കണം. അഭിമുഖം പിന്നീട്. ഫോൺ : 0484 2422165

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു

ജില്ലയില്‍ സുഭിക്ഷ കേരളം-ജനകീയ മത്സ്യ കൃഷി 2022-23 ന്റെ ഭാഗമായി പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും താല്‍ക്കാലികമായി നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 30 ന് വൈകിട്ട് അഞ്ചിനകം എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതകള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍: യോഗ്യത- സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി/ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഫ്എസ്‌സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍/സുവോളജിയില്‍ ബിരുദാനന്തര ബിരുദം, ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍ നിന്ന് അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 20-56. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍:,യോഗ്യത ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി. ഫിഷറീസ് വിഷയം/സുവോളജിയില്‍ ബിരുദം, എസ്എസ്എല്‍സിയും ഒരു സര്‍ക്കാര്‍
സ്ഥാപനത്തില്‍ നിന്ന് അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 20-56. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484-2394476 (ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ )

 

തമിഴ് ട്രെയിനി ലൈബ്രറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ സ്റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36 വയസിനുമിടയിൽ, നിലവിൽ 2 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 14 സെപ്റ്റംബർ ബുധനാഴ്ച രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ഡ്രൈവറെ നിയമിക്കുന്നു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പ് ആർ.ആർ.എഫിലേയ്ക്ക് എത്തിക്കുന്നതിനുള്ള വാഹനം ( ടാറ്റാ എയ്സ്) ഓടിക്കുന്നതിനായി പ്രതിദിനം പരമാവധി 550 രൂപ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. നാലുചക്ര വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യരായവരിൽ നിന്ന് തെരഞ്ഞെടുത്തയാളെ ഭരണസമിതി തീരുമാനപ്രകാരം നിയമിക്കും. സ്ത്രീകൾക്ക് മുൻഗണനയുണ്ട്. അപേക്ഷകരിൽ യോഗ്യതയുള്ള വനിതകൾ ഇല്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പ്രവർത്തി ദിവസങ്ങൾ പരമാവധി 10 മുതൽ 15 ദിവസം വരെ. പ്രതിമാസം പരമാവധി 15 ദിവസത്തെ വേതനം ലഭിക്കും. ഫോൺ: 0487 – 2307305

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് നിയമനം

ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. അപേക്ഷകര്‍ ഏഴാം ക്ലാസ് വിജയിച്ചവരായിരിക്കണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 29 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ ുവരരവമഹശലൈൃ്യ@ഴാമശഹ ലോ അയക്കാമെന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2256368.

താല്‍ക്കാലിക നിയമനം

വയനാട് ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ വിവിധ എന്‍ജിനിയറിംഗ് വകുപ്പുകളിലും ഇലക്ട്രോണികസ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-2, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ഫുള്‍ടൈം ബിരുദം (തൊഴില്‍ പരിചയം അഭിലഷണീയം). ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-2 തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിംഗ് അല്ലെങ്കില്‍ ഡിപ്ലോമ (തൊഴില്‍ പരിചയം അഭിലഷണീയം). ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിംഗ്/ഐ.ടി.ഐ/ഡിപ്ലോമയും ട്രേഡ്സ്മന്‍ തസ്തികയിലെ പരിചയവും. ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് എന്‍ജിനിയറിംഗ്, ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എസ്.സി അനുശാസിക്കുന്ന പ്രായ പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.gecwyd.ac.in എന്ന വെബ്സൈറ്റില്‍ https://forms.gle/Mz6fWG4ziqsRCxXq8 എന്ന ലിങ്ക് വഴി
ആഗസ്റ്റ് 25 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935 257320.

See also  HLL Lifecare Ltd Recruitment 2022 – Apply Walk-in Interview For Latest Various ITI Trainees and SSLC/ VHSE Trainees Vacancies

മൂപ്പൈനാട് കുടുബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍

മൂപ്പൈനാട് കുടുബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി നടത്തുന്നതിനായി വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ശുചീകരണ തൊഴിലാളി തസ്തികളിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 24 ന് രാവിലെ 10 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളില്‍ (വടുവഞ്ചാല്‍) നടക്കും. യോഗ്യത : ഡോക്ടര്‍ -എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. സ്റ്റാഫ് നഴ്സ് -ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്ങ്, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഫാര്‍മസസിറ്റ് – ബി.ഫാം/ഡി.ഫാം,കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ശുചീകരണ തൊഴിലാളി – എട്ടാംതരം പാസ്സ്. തസ്തികകള്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭിലഷണീയം. അപേക്ഷകര്‍ ഫോട്ടോ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് (1) ഒഴിവിലേയ്ക്ക് വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം, വിത്ത് കൈകാര്യം ചെയ്യുന്നതിലും നഴ്സറി ടെക്നിക്കുകളിലും പരിചയം. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000/- രൂപ. പ്രായപരിധി 36 വയസ്. പട്ടികജാതി – പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

താത്കാലിക നിയമനം

തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു ഡോക്ടർ, രണ്ട് ഡയാലിസിസ് ടെക്നിഷൻസ് എന്നിവരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷകൾ ആഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്ക് മുൻപായി തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രം സുപ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0487-2285746

കരാർ അടിസ്ഥാനത്തിൽ നിയമനം

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയർ ഗ്രേഡ് II തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ/ ഐടിസി/ തത്തുല്യ യോഗ്യത പാസാകണം. (സിവിൽ എൻജിനീയറിംഗ് – 2 വർഷത്തെ കോഴ്സ്) പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25 വൈകീട്ട് 4 മണി വരെ. അപേക്ഷ തപാൽ മുഖേനയോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ നൽകാം. അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. വിലാസം: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മുല്ലശ്ശേരി പി.ഒ – 680509, ഫോൺ : 0487-2262473

വാക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോട്ടയം ആത്മ കാര്യാലയത്തിൽ ബ്ലോക്ക് ടെക്‌നോളജി മാനേജരായി (ബി.ടി.എം) കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 29535 രൂപയാണു പ്രതിമാസ വേതനം. കാർഷിക/ കാർഷിക അനുബന്ധ മേഖലയിലെ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിചയവും കാർഷിക/ കാർഷിക അനുബന്ധ മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് കോട്ടയം കലക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യാലയത്തിൽ വച്ചാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, ഫോട്ടോ ഐഡന്റിറ്റി കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 9447139841

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വിഷയത്തില്‍ വി.എച്.എസ്.സി/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം/ എസ്.എസ്.എല്‍.സിയും കുറഞ്ഞത് അഞ്ച് വര്‍ഷം അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുണ്ടാവണം. പ്രായപരിധി 20 മുതല്‍ 56 വരെ. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 4 വര്‍ഷത്തെ അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജനകീയ മത്സ്യകൃഷി പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍/ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി: 20- 56 വയസ്സ് വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവരെയാണ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഫിഷറീസിലോ സുവോളജിയിലോ ബിരുദമുള്ളവര്‍ക്കും സമാന തസ്തികയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.
ബി.എഫ്.എസ്.സിയോ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചറിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ അനുബന്ധ ഏജന്‍സികളിലോ ഈ തസ്തികയില്‍ കുറഞ്ഞത് നാലു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അവസാന തീയതി ഓഗസ്റ്റ് 27.
ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ ആലപ്പുഴ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം.ഫോണ്‍: 0477 2252814, 0477 2251103.

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും ഒന്നാം ക്ലാസ് ബിരുദവും വിത്തുകൾ കൈകാര്യം ചെയ്യുന്നതിലും നഴ്‌സറി ടെക്‌നിക്കുകളിലുമുള്ള പരിചയവുമാണ് യോഗ്യത. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ സെപ്റ്റംബർ ഒന്നിന് 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് സിറ്റിയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോര്‍ഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് എന്‍ജിന്‍ ഡ്രൈവര്‍, ലാസ്‌കര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ,് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നീ രേഖകള്‍ അടങ്ങുന്ന അപേക്ഷകള്‍ കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ഡി.ഐ.ജി ആന്‍ഡ് ജില്ലാ പോലീസ് മേധാവി, സിറ്റി പോലീസ് ഓഫീസ്, പാവമണി റോഡ്, മാനാഞ്ചിറ പോസ്റ്റ്, കോഴിക്കോട് 673001. എന്ന വിലാസത്തില്‍ നവംബര്‍ 6 വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കണം. ഫോണ്‍: 0495 2722673.

അപേക്ഷ ക്ഷണിച്ചു

കാക്കൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ -ഡോക്ടര്‍: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍
സ്റ്റാഫ് നേഴ്‌സ്: ജനറല്‍ നഴ്‌സിങ്/ബി.എസ്സ്.സി നഴ്‌സിങ്- കേരള നഴ്‌സസ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ഫാര്‍മസിസ്റ്റ്: ഡി ഫാം/ബിഫാം-പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ലാബ് ടെക്‌നീഷ്യന്‍: ഡിപ്ലോമ ഇന്‍ എം.എല്‍.ടി/ബി.എസ്സ്.സി എം.എല്‍.ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
വിശദമായ ബയോഡാറ്റ യോഗ്യത സംബന്ധിച്ചുളള സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുളള അപേക്ഷ ആഗസ്റ്റ് 24 ന് 4 മണി വരെ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 0495 2260232, 9496048199.

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എംഎസ്ഡബ്ല്യു(കമ്മ്യുണിറ്റി ഡെവലപ്‌മെന്റ്)/എംബിഎ(മാര്‍ക്കറ്റിങ്), ടു വീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം. ഉയര്‍ന്ന പ്രായപരിധി 35 വയസ്. അവസാന തീയ്യതി ആഗസ്ത് 25. ഫോണ്‍ 9745100221.

അക്വേറിയം കീപ്പര്‍ നിയമനം

വയനാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ അക്വേറിയം കീപ്പറെ നിയമിക്കുന്നു. പൊഴുതന, വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ഹയര്‍ സെക്കണ്ടറി (സയന്‍സ്), വി.എച്ച്.എസ്.ഇ ഫിഷറീസ് സയന്‍സ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് ആഗസ്റ്റ് 20 ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04936 293214, 9605278547.

കെയര്‍ ടേക്കര്‍ നിയമനം

സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ ടേക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറേറ്റര്‍, ലിഫ്റ്റ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രവര്‍ത്തപ്പിച്ച് പരിചയമുള്ള സ്വീപ്പിങ്, ക്ലീനിങ് തടങ്ങിയ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 25 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 049346 202626.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു റിസർച്ച് ഫെല്ലോയുടെ ഒഴിവിൽ 30ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. സുവോളജി, ലൈഫ് സയൻസ്, ഇക്കോളജി, എൻവയോൺമെന്റൽ സയൻസ് എന്നിയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. അധിനിവേശ സ്പീഷിസുകളിൽ ഗവേഷണ പരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഇതിനുപുറമെ ഡിസംബർ 2023 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡൈവേർസിറ്റി ആൻഡ് ഡൈനാമിക്‌സ് ഓഫ് ട്രോപ്പിക്കൽ വെറ്റ് എവർഗ്രീൻ ഫോറസ്റ്റ് എക്കോ സിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് ഇൻ ദി കോൺടെസ്റ്റ് ഓഫ് ചെയ്ഞ്ചിങ് ക്ലൈമറ്റ്’ ൽ മൂന്ന് പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

കരുനാഗപ്പള്ളി പോളിടെക്നികില്‍ ഒഴിവ്

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്,മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അതത് എന്‍ജിനീയറിംഗ് ശാഖയില്‍ ഫസ്റ്റ് ക്ലാസ്സ് ത്രിവല്‍സര ഡിപ്ലോമയുള്ളവരെയാണ് പരിഗണിക്കുന്നത്. അഭിമുഖം ഓഗസ്റ്റ് 24 ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പാളിടെക്നിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രാവിലെ 10ന് ഹാജരാകണം.ഫോണ്‍- 0476 2623597.

എന്യുമറേറ്റര്‍ നിയമനം

സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ്’പദ്ധതിയിലേക്ക് ഒരു എന്യുമറേറ്റേറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരോ, ഫിഷ്ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക് എന്നിവ ഐശ്ചിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവരോ ആയിരിക്കണം. സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം.
സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഈ മാസം 29ന് രാവിലെ 11ന് കോഴഞ്ചേരി പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തില്‍ ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0468 2 967 720, 9496 410 686.

ഡാറ്റ എൻട്രി ഓപറേറ്റർ നിയമനം

ദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവുണ്ട്.
സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസും സർക്കാർ (സാമൂഹിക മേഖലകൾ) രംഗത്തെ ജോലി പരിചയം, പി.എഫ്.എം.എസ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് സ്പീഡ് എന്നിവയാണ് യോഗ്യത. ആരോഗ്യം/ആയുഷ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് കൊല്ലം ആശ്രാമം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) ഇന്റർവ്യൂവിന് ഹാജരാകണം.

നിയമനം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്ററെ നിയമിക്കുന്നു. എം എസ് ഡബ്ല്യൂ / എം എ സോഷ്യോളജി / എം എ സൈക്കോളജി / വിമന്‍ സ്റ്റഡീസ് ആണ് യോഗ്യത. സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വാഹന ലൈസന്‍സ് എന്നിവയും അഭികാമ്യം. പ്രായപരിധി 22 – 35. അവസാന തീയതി ആഗസ്റ്റ് 25.കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2612477.

താത്കാലിക ഒഴിവ്

കോഴിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ലാബ് അറ്റന്റന്റ്, ക്ലീനര്‍ തുടങ്ങിയ താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22 ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനടുത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372131, 9745531608

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

ഐ.സി.ഡി.എസ് കൊടുവളളി അഡീഷണല്‍ പ്രൊജക്ടിന്റെ കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി തോറ്റവരും എന്നാല്‍ എഴുത്തും വായനയും അിറയുന്നവരും ആയിരിക്കണം.ഫോണ്‍: 0495 2281044.

മേട്രണ്‍ നിയമനം

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോവൂര്‍ ഇരിങ്ങാടന്‍പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാം. അവസാന തീയ്യതി: ഓഗസ്റ്റ് 25.
ഫോണ്‍: 0495 2369545.

പ്രോഗ്രാം സ്റ്റാഫിന്റെ ഒഴിവുകൾ

കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങി താൽക്കാലിക ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, തസ്തികകളിലേക്കും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലേക്കും അപേക്ഷിക്കാം. പ്രായപരിധി: 30-40, തൃശൂർ ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. സാമൂഹ്യ ക്ഷേമ, സാക്ഷരത, തൊഴിൽ പരിശീലന രംഗങ്ങളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള ഫീൽഡ് വർക്ക്‌ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മുൻഗണന. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഡയറക്ടർ, ജൻശിക്ഷൺ സൻസ്ഥാൻ, കെ.സി.ആർ.എ.22, കൂർക്കഞ്ചേരി പി.ഒ. തൃശൂർ ജില്ല, 680007 എന്ന വിലാസത്തിലോ [email protected] എന്ന മെയിൽ ഐഡിയിലോ ആഗസ്റ്റ് 22ന് മുമ്പായി അപേക്ഷിക്കുക.

പ്രതീക്ഷാഭവനില്‍ ഒഴിവ്

മലപ്പുറം തവനൂര്‍ കസ്റ്റോഡിയല്‍ കെയര്‍ ഹോം പ്രതീക്ഷാഭവനില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് പ്ലസ്ടുവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യത. സ്റ്റാഫ് നഴ്‌സിലേക്ക് ജനറല്‍ നഴ്‌സിങും/ജെ.പി.എച്ച്.എന്‍ കോഴ്‌സും പാസായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും ബയോഡാറ്റയും അപേക്ഷയും സഹിതം ഓഗസ്റ്റ് 11ന് ഉച്ചക്ക് രണ്ടിന് തവനൂര്‍ വൃദ്ധമന്ദിരം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0494 2699050.

അപേക്ഷ ക്ഷണിച്ചു

ത്രിശ്ശൂര്‍ ജില്ലയില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ താല്‍കാലികമായി ഒഴിവ് വരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍/ അഗ്രികള്‍ച്ചറല്‍/ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഈ മാസം 4 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0480 2701446.

അപേക്ഷ ക്ഷണിച്ചു

എറണാംകുളം ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസിന്‍റെ പരിധിയില്‍ കോതമംഗലം മുനിസിപ്പാലിറ്റിയില്‍ കറുകടത്ത് പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ ആൺകുട്ടികൾക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ വാർഡന്‍, വാച്ച്മാന്‍, രണ്ട് കുക്ക് ,എഫ്.റ്റി.എസ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ സ്ഥിര താമസക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം ആഗസ്റ്റ് 10-ന് മുമ്പ് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ആഫീസർ, ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ, 686669 വിലാസത്തില്‍ ലഭിക്കണം. ഉദ്യോഗാര്‍ത്ഥികൾ 18 വയസ് പൂർത്തിയായവരും 41 വയസ് കവിയാത്തവരുമായിരിക്കണം. വാർഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഡിഗ്രി/തത്തുല്യ യോഗ്യതയും -ബി.എഡ് അഭികാമ്യം, വാച്ച്മാന്‍, കുക്ക്, എഫ് റ്റി എസ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് ഏഴാം ക്ലാസ് യോഗ്യതയും ഉളളവര്‍ ആയിരിക്കണം. കുക്ക് തസ്തികയിലേക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0485-2814957, 2970337.

ഡ്രൈവർ നിയമനം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ (1 എണ്ണം) തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്.

റിസര്‍ച്ച് സയന്റിസ്റ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അഭിമുഖം നടത്തും

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പില്‍ ഐ സി എം ആര്‍ പദ്ധതിയുടെ കീഴിലുള്ള വി ആര്‍ ഡി എല്‍ ലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ്(നോണ്‍ മെഡിക്കല്‍), എന്നീ തസ്തികയിലെ ഓരോ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അഭിമുഖം നടത്തും. ഓഗസ്റ്റ് 5 ന് രാവിലെ 11 മണിക്ക് റിസര്‍ച്ച് സയന്‍ന്റിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖവും 12 മണിക്ക് റിസര്‍ച്ച് അസിസ്റ്റന്റ് അഭിമുഖവും നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്,യോഗ്യത,പ്രവൃത്തിപരിചയം,എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം.ഫോണ്‍ 0487 2200310,2200319.

സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ താത്കാലിക ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി വിഭാഗത്തിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു. ട്രേഡ്സ്മാന്‍ തസ്തികയില്‍ രണ്ടും ഇന്‍സ്ട്രക്ടര്‍, ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ ഓരോ ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങള്‍ കോളേജിന്റെ വെബ്‌സൈറ്റായ www.cpt.ac.inല്‍ ലഭ്യമാണെന്നും കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2360391.

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ -പേ ലോഡർ ഓപ്പറേറ്റർ തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 17 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .പ്രായ പരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അർഹരല്ല.

വിദ്യാഭ്യാസ യോഗ്യത : എസ് .എസ് .എൽ.സി , ഹെവി എക്യുപ്മെന്റ് – ക്രെയിൻ , എസ്കവേ റ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ഫോർക്ക് ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനത്തിലുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച കോഴ്സ് സർട്ടിഫിക്കറ്റ് .
സാധുവായ എച്ച്.പി.എം.വി , എച്ച്.ജി.എം.വി , ക്രെയിൻ / ഫോർക്ക്ലിഫ്റ്റ് ബാഡ് ജോടു കൂടിയ ലൈസൻസ് .
പേലോഡർ ഓപ്പറേറ്ററായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ജോലി ഒഴിവ്

കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി (കോണട്രാക്ട്) തസ്തികയില്‍ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ആര്‍ട്സ്/സയന്‍സ്/കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം. കമ്പനി സെക്രട്ടറീസ് ഓഫ് ഇന്‍ഡ്യയിലെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ്. ശമ്പളം 50000. പ്രായം. 18-41 വയസ്സ് 01/01/2022 (നിയമാനുസൃത വയസ്സിളവ് ബാധകം ).
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10/08/2022 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

ജോലി ഒഴിവ്

കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇന്‍റേണല്‍ ഓഡിറ്റര്‍ തസ്തികയില്‍ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ഡിഗ്രി, ഐ.സി.എ/ഐസിഡബ്ലിയുഎഐ. പ്രവൃത്തി പരിചയം. ശമ്പള സ്‌കെയില്‍ 40, 000. പ്രായം : 18-41 വയസ്സ് 01/01/2022 (നിയമാനുസൃത വയസ്സിളവ് ബാധകം ).
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10/08/2022 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ താല്‍കാലിക നിയമനം

ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു. നിയമനം തുടര്‍ച്ചയായ 179 ദിവസം അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഇവയില്‍ ഏതാണോ ആദ്യം വരിക അതുവരെയോ ആയിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി സമുച്ചയം, അയ്യന്തോള്‍, തൃശൂര്‍-680 003 എന്നീ വിലാസത്തില്‍ ആഗസ്റ്റ് 10 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ലഭിക്കുന്ന രീതിയില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ അപേക്ഷിക്കുന്ന തസ്തികളിലോ ഉയര്‍ന്ന തസ്തികളില്‍ കോടതികളില്‍ നിന്നോ, കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവരായിക്കണം. പ്രായം 62 വയസ്സ് കവിയരുത്. കോടതിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (22,290 രൂപ),
മ്പ്യൂട്ടര്‍/ എല്‍ ഡി ടൈപ്പിസ്റ്റ് (21,175 രൂപ), ഓഫീസ് അസിസ്റ്റന്റ് (18,390 രൂപ) എന്നിങ്ങനെയായിരിക്കും ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487 2360248.

ബോട്ടുകളിലേയ്ക്ക് ടെക്‌നിക്കല്‍ സ്റ്റാഫ്

അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്‌കര്‍, മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക് നേവി/കോസ്റ്റ് ഗാര്‍ഡ്/ ബി.എസ്.എഫ് വാട്ടര്‍ വിഭാഗം വിമുക്ത സൈനികര്‍ക്ക് അപേക്ഷിക്കാം.
ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ യോഗ്യത: കേരള മൈനര്‍ പോര്‍ട്ട്‌സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്/എംഎംഡി) ലൈസന്‍സും 3 വര്‍ഷം കടലില്‍ ബോട്ട് ഓടിച്ചുള്ള പരിചയവും. എഞ്ചിന്‍ ഡ്രൈവര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ്. ബോട്ട് ലാസ്‌കര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. മറൈന്‍ ഹോം ഗാര്‍ഡ് യോഗ്യത: ഏഴാം ക്ലാസ് പഠനവും 5 വര്‍ഷത്തെ പുറംകടലിലെ പരിചയവും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള കഴിവും.
പ്രായപരിധി 50 വയസ് കവിയരുത്. സ്ത്രീകളും വികലാംഗരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജില്ലാ പൊലീസ് മേധാവി, തൃശൂര്‍ റൂറല്‍, അയ്യന്തോള്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0487- 2361000

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍/ സൈക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. പി.ജി/ബിരുദം/സൈക്യാട്രി ഡിപ്ലോമ, എം.ബി.ബി.എസ്, സൈക്യാട്രിയില്‍ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കൊട്ടാരം ബില്‍ഡിംഗ്, ജനറല്‍ ആശുപത്രിക്കു സമീപം, ആലപ്പുഴ-688012 എന്ന വിലാസത്തില്‍ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനകം നേരിട്ട് നല്‍കണം. ഫോണ്‍: 0477-2251650, 2252329.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. സര്‍ക്കാര്‍ അംഗീകൃത രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്‌സ് വിജയിച്ചവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് ഹാജരാകണം.

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണപുരം ഗവ. കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍കാലിക അധ്യാപക ഒഴിവികളിലേക്കുള്ള നിയമനത്തിന് പാനല്‍ തയ്യാറാക്കാന്‍ അഭിമുഖം നടത്തുന്നു. ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ്/വേര്‍ഡ് പ്രോസസിങ്ങ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ആന്‍ഡ് ടൈപ്പ് റൈറ്റിംഗും ബി കോം ബിരുദവും ടാലി/ഡി ടി പിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0497 2861819.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മിനി ജോബ് ഫെയര്‍ 30ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ജൂലൈ 30ന് ഏകദിന തൊഴില്‍ മേള നടത്തും. താവക്കരയിലെ സര്‍വ്വകലാശാല ആസ്ഥാനത്ത് രാവിലെ 9.30 മുതല്‍ അഭിമുഖം നടക്കും.
ഇ എം ടി നേഴ്‌സ്, അസിസ്റ്റന്റ് മാനേജര്‍, എമര്‍ജന്‍സി മാനേജ്മെന്റ് എക്‌സിക്യൂട്ടീവ്, എച്ച് ആര്‍ ട്രെയിനി, ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, മാത്സ്/കോമേഴ്‌സ് ടീച്ചര്‍, സെയില്‍ എന്‍ജിനീയര്‍ (സിവില്‍/ഇലക്ട്രിക്കല്‍), ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ടന്റ്, ഡി ജാംഗോ ഡെവലപ്പേഴ്സ്/ഡാറ്റ സയന്‍സ്, ഫ്ളട്ടര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, യു ഐ/യു എക്‌സ് ഡെവലപ്പേഴ്സ്, മേര്‍ണ്‍ സ്റ്റാക്ക് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, റിയാക്റ്റ് ജെ എസ് എന്നിവയിലാണ് ഒഴിവ്. യോഗ്യത: എം ബി എ, എം കോം, ബി കോം, ബി ടെക് (സിവില്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍), എം എസ്സി മാത്സ്, ബി സി എ, എം സി എ, ബിരുദം, പ്ലസ് ടു. താല്‍പര്യമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് എത്തണം. വിശദവിവരങ്ങൾക്ക്:

ലാബ് ടെക്‌നിഷ്യന്‍ നിയമനം

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം ലാബില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ബയോളജി, കേരള സര്‍ക്കാര്‍ അംഗീകാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ബിരുദം (ബി.എസ്.സി. എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ(ഡി. എം.എല്‍.ടി) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. താത്പര്യമുള്ളവര്‍ യോഗ്യത, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് നാലിനകം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഓഗസ്റ്റ് 10 ന് രാവിലെ പത്തിന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 9744654090

See also  Reliance Industries Careers India 2023

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളള യുവതി യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 21-35 നും ഇടയില്‍ പ്രായമുള്ള എം.എസ്.ഡബ്ല്യു. യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 20000 രൂപ ഹോണറോറിയം ലഭിക്കും. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഓഗസ്റ്റ് 5 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 203824.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍/അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് ബിരുദം യോഗ്യതയുള്ള 20 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് ഒമ്പതിനകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍ : 0481 2382266

പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിൽ ഒഴിവുകൾ

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളിലെ നിയമനത്തിനായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രോജക്ട് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിനു വൈകിട്ട് അഞ്ചിന് മുമ്പ് (തപാലിലും, ഇ-മെയിലിലും) സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. വിലാസം: ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം 695001. ഫോൺ: 0471-232624, ഇ-മെയിൽ: [email protected].

വികലാംഗ വനിതാ സദനത്തിൽ ഒഴിവുകൾ

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വികലാംഗ വനിതാ സദനത്തിൽ നിലവിലുള്ള രണ്ട് മൾട്ടി ടാസ്‌ക്ക് കെയർ ഗിവർ ഒഴിവുകളിലേക്ക് വാക്ക് ഇൻഇന്റർവ്യൂ നടത്തുന്നു. 18,390 രൂപ ഓണറേറിയത്തിൽ കരാർ നിയമനമാണ്. ഭിന്നശേഷിക്കാരെ പരിചരിക്കുന്നതിൽ തൽപരതയും, മുൻപരിചയുമുള്ള എട്ടാം ക്ലാസ് പാസായ അൻപത് വയസിൽ താഴെ പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപ്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 30നു രാവിലെ 10ന് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം

വയോജന പരിപാലന കേന്ദ്രത്തിൽ ഒഴിവുകൾ

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ജൂലൈ 30ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മൾട്ടി ടാസ് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് ഒഴിവുകൾ (സ്ത്രീകൾ) ഉണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം. വേതനം 18390 രൂപ. പ്രാപരിധി 50 വയസ്. ഇന്റർവ്യൂ സമയം രാവിലെ 9.30ന്.
ജെ.പി.എച്ച്.എൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. വേതനം 24,520 രൂപയാണ്. പ്രായപരിധി 50 വയസ്. ഇന്റർവ്യൂ സമയം ഉച്ച്ക്ക് 1.30ന്.
ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ എന്നിവർക്ക് പരിഗണന നൽകും. അപേക്ഷകർ വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഹാജരാകണം.

ആശാഭവനിൽ നിയമനം

തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.റ്റി.സി.പി തസ്തികയിൽ എട്ടാം ക്ലാസ് പാസും ജെ.പി.എച്ച്.എൻ തസ്തികയിൽ പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസുമാണ് യോഗ്യത. പ്രായപരിധി 50 വയസ് (30/07/2022). എം.റ്റി.സി.പി തസ്തികയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ജെ.പി.എച്ച്.എൻ തസ്തികയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയുമാണ് അഭിമുഖം.
തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി കൃത്യസമയത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം.

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇന്റർവ്യൂ 30ന്

സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശാ ഭവനിൽ (പുരുഷൻമാർ) ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 30ന് ഇന്റർവ്യൂ നടത്തും.
കെയർ പ്രൊവൈഡർക്ക് എട്ടാം ക്ലാസ് പാസായിരിക്കണമെന്നതാണു യോഗ്യത. പ്രായം 18നും 50(01/07/2022)നും മധ്യേ. നാല് ഒഴിവുണ്ട്. ഇന്റർവ്യൂ സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെ. വേതനം 18,390 രൂപ. ജെ.പി.എച്ച്.എൻ പ്ല്‌സ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. പ്രായം 18നും 50(01/07/2022)നും മധ്യേ. ഒരു ഒഴിവാണുള്ളത്. ഇന്റർവ്യൂ സമയം ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ. വേതനം 24,520 രൂപ.
തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ഹാജരാകണം. മാനസിക രോഗവിമുക്തരുടെ സംരക്ഷണത്തിന് താൽപ്പര്യവും സേവന താൽപ്പര്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. വിവരങ്ങൾക്ക്: 0471 2341955

കരാര്‍ നിയമനം; അഭിമുഖം നാലിന്

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ മായിത്തറിയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ -വികലാംഗ സദനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ഓഗസ്റ്റ് നാലിന് നടക്കും.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് യോഗ്യയും 50 വയസിന് താഴെ പ്രായവുമുള്ള പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്.
രാത്രിയും പകലും ജോലി ചെയ്യാനുള്ള സന്നദ്ധതയും ശാരീരിക ക്ഷമതയും ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ജെറിയാട്രിക് പരിശീലനം ലഭിച്ചവരായിരിക്കണം.
പ്ലസ്ടു, ജെ.പി.എച്ച്.എന്‍ കോഴ്‌സ് വിജയിച്ച, 50ല്‍ താഴെ പ്രായമുള്ള സ്ത്രീകളെയാണ് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. രാത്രിയും പകലും ജോലി ചെയ്യാന്‍ സന്നദ്ധതയും, ശാരീരിക ക്ഷമതയുമുള്ളവരായിക്കണം.
യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി രാവിലെ മുതല്‍ മായിത്തറ വൃദ്ധ -വികലാംഗ സദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പരിസര വാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478-281669.

വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 29, 30, ആഗസ്റ്റ് ഒന്ന് തീയതികളില്‍ പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ജൂലൈ 29ന് പുലയനാര്‍ക്കോട്ടയിലെ കെയര്‍ഹോമിലേക്കും 30ന് ആശാഭവന്‍ ഓള്‍ഡേജ് ഹോം, പൂജപ്പുര വികലാംഗസദനം എന്നിവിടങ്ങളിലേക്കും ആഗസ്റ്റ് ഒന്നിന് ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലേക്കുമാണ് അഭിമുഖം. എം.റ്റി.സി.പി തസ്തികയിലേക്ക് രാവിലെ 10നും ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.
ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ പരിചരിക്കാന്‍ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. പ്രായപരിധി 50 വയസ്. അപേക്ഷകര്‍ വയസ്, വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പൂജപ്പുര ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുമ്പ് എത്തിച്ചേരണം. മള്‍ട്ടി ടാസ്‌ക് ജീവനക്കാര്‍ എട്ടാംക്ലാസ് പാസായിരിക്കണം. ജെ.പി.എന്‍.എച്ച് ജീവനക്കാര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ജെ.പി.എന്‍.എച്ച് കോഴ്സും പൂര്‍ത്തിയാക്കിയിരിക്കണം. യഥാക്രമം 18,390 രൂപ, 24,520 രൂപയാണ് വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2343241, ഇമെയില്‍: [email protected].

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം)തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എ.എം.എസ്, കൗമാരഭൃത്യത്തില്‍ എം.ഡി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712320988

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

എല്‍ ഐ സി പൊന്നാനി, എടപ്പാള്‍ ബ്രാഞ്ചുകളിലെ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം ജൂലൈ 30ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായ പരിധി 50 വയസ്. ഫോണ്‍ : 04832 734 737.

മഹിള സമഖ്യ സൊസൈറ്റിയിൽ അക്കൗണ്ട്‌സ് ഓഫീസർ

കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം (കൊമേഴ്‌സ് അഭിലഷണീയം), സ്റ്റോർ കീപ്പിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് എന്നിവയിൽ സർക്കാർ/ അർധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയാണ് യോഗ്യതകൾ. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായം 30ന് മുകളിൽ. ഓണറേറിയമായി 33,000 രൂപ ലഭിക്കും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ടാകും. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666,

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

പത്തനം തിട്ട ജില്ലയില്‍ ദേശീയ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 30 ന് ഉച്ചക്ക് രണ്ടിന് റവന്യൂ ടവര്‍, രണ്ടാം നില, അടൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടത്തില്‍ കൂടികാഴ്ച നടക്കും. ഒരു ഒഴിവ്. ശമ്പളം കണ്‍സോളിഡേറ്റഡ് പേ – 17000 രൂപ. യോഗ്യത- ഡി.സി.എ/ബിടെക്(സിഎസ്/ഐടി)ബിബിഎ/ബിഎസ് സി (സിഎസ്) ഡിഗ്രി, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് സ്പീഡ്, ഗവ.സെക്ടര്‍/സോഷ്യല്‍ സെക്ടര്‍ സകീമുകളില്‍ പ്രവൃത്തി പരിചയം, പ്രായം 01.01.2022ന് 40 കവിയരുത്. നിശ്ചിത യോഗ്യതയുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍ : 9072650492.

പ്ലേസ്‌മെന്റ് ഡ്രൈവ് 29 ന്

പാലക്കാട്‌ ജില്ലയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റിലേഷന്‍ഷിപ്പ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, ഏജന്റ് റിക്രൂട്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ മാര്‍ക്കറ്റിംഗ്, പ്ലേസ്‌മെന്റ് ഓഫീസര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, സീനിയര്‍ അക്കൗണ്ടന്റ്, സ്റ്റുഡന്റ് കൗണ്‍സിലര്‍, എച്ച്.ആര്‍.അസിസ്റ്റന്റ്, ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 29ന് രാവിലെ പത്തിന് മൂന്ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. സി.ഡി.സി യില്‍ മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവരണം. ഫോണ്‍ : 04923 223297

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം

തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ബിരുദവും ഡിസിഎയും അല്ലെങ്കില്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ (കുറഞ്ഞത് 3 വര്‍ഷ ഡിപ്ലോമ) ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, കേന്ദ്രാവിഷ്‌കൃത പി.എഫ് എം.എസ് സംവിധാനത്തില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 40 വയസ്. ഒഴിവുകളുടെ എണ്ണം 1. ഉദ്യോഗാര്‍ത്ഥികള്‍ തൃശൂര്‍ രാമവര്‍മ്മ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ജൂലൈ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 9495578090.

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളളവരെ പട്ടികജാതി വികസനവകുപ്പിന്റെ ക്ഷേമപദ്ധതികളുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുളളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നു. 21നും 35നും ഇടയില്‍ പ്രായമുള്ള എം. എസ്. ഡബ്ല്യു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിശദവിവരവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസുകള്‍, എന്നിവിടങ്ങളില്‍ ലഭിക്കും.
വിശദവിവരത്തിന് ഫോണ്‍ : 0481 2562503.

ജോലി ഒഴിവ്

വനിത ശിശു വികസന വകുപ്പ് മുഖേന എറണാകുളം സെന്റ്.ബെനഡിക്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് പ്രത്യാശ എന്റട്രി ഹോമിലേക്ക് ഹോം മാനേജര്‍ തസ്തികയിലേക്കും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കും ജോലി ഒഴിവുണ്ട്.
എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയുമാണ് ഹോം മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യത. ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് എറണാകുളം ജില്ലയിലെ വനിതകള്‍ക്കാണു മുന്‍ഗണന.
താല്പര്യമുളളവര്‍ ജൂലൈ 30 ന് രാവിലെ 9നകം സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പും ബയോ ഡേറ്റായും സഹിതം മദര്‍ സുപ്പീരിയര്‍, ഹോളി 1 കോണ്‍വെന്റ്, സെന്റ് ബെനഡിക്റ് റോഡ്, ഹൈക്കോര്‍ട്ടിന് സമീപം, എറണാകുളം 682018 എന്ന വിലാസത്തില്‍ വാക്കി ഇന്‍ ഇന്റര്‍വ്യൂന് എത്തിചേരണം. ഫോണ്‍: 0484 2391820

സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനം

കോട്ടയം : വനിതാ -ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യല്‍ വര്‍ക്ക് വിത്ത് മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് സ്‌പെഷലൈസേഷന്‍ / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തില്‍ ഓഗസ്റ്റ് 10 നകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2961272.

സാഗര്‍മിത്ര നിയമനം

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പരപ്പനങ്ങാടി മത്സ്യഗ്രാമത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രകളായി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയന്‍സ് / മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയിട്ടുളള പ്രാദേശിക ഭാഷകളില്‍ ആശയവിനിമയം നടത്താല്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസ്സില്‍ കുറയാത്തവരുമായിരിക്കണം. പരപ്പനങ്ങാടി മത്സ്യഗ്രാമത്തിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 15000/- രൂപ ഇന്‍സെന്റീവ് ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് രണ്ട്.

ട്രെയിനി അനലിസ്റ്റ് നിയമനം

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള കോട്ടയം റീജണല്‍ ഡയറി ലബോറട്ടറിയില്‍ പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പരിശോധന നടത്തുന്നതിനും വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനും ട്രെയിനി അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക്/ബി.എസ് സി. ഡയറി സയന്‍സില്‍ ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ കെമിസ്ട്രി/ബയോകെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ പരിഗണിക്കും.പ്രായം: 18നും 40നും മധ്യേ. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷ ഓഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടര്‍, റീജണല്‍ ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഈരയില്‍ക്കടവ് കോട്ടയം 686001 എന്ന വിലാസത്തില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2563399.

പ്രോഗ്രാമർ കരാർ നിയമനം

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നിവയിൽ ബി.ടെക്/ ബി.ഇ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ എന്നിവയിൽ ഉള്ള ഫസ്റ്റ് ക്ലാസ് ബിരുദം. പ്രോഗ്രാമിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 36 വയസ്. പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരികളുടെ പേര് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ ഓൺലൈനായി സെന്ററിന്റെ വെബ്‌സൈറ്റിൽ ജൂലൈ 30 ന് നാല് മണിക്ക് മുൻപ് അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റ്: www.ksrec.kerala.gov.in.

മൾട്ടിടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ നിയമനം

എറണാകുളം തേവര ഫെറിയിൽ ഗവ. ഫിഷറീസ് സ്കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഗവ. വികലാംഗ വനിതാ മന്ദിരത്തിലെ നിവാസികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. ജോലി തികച്ചും താൽക്കാലിക വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ്സ് യോഗ്യതയും ശാരീരികക്ഷമതയുമുള്ള 25നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം. രാത്രിയും പകലും ഡ്യൂട്ടിയും, അവശ്യസന്ദർഭങ്ങളിൽ ആശുപത്രി ഡ്യൂട്ടിയും ചെയ്യുവാൻ സന്നദ്ധരായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ, ഇലക്ട്രൽ ഐ.ഡി/റേഷൻ കാർഡ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് മൂന്ന് രാവിലെ 11ന് ഗവ. വികലാംഗ വനിതാമന്ദിരത്തിൽ വെച്ച് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2663688.

പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ

പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്(ഐ.റ്റി./സി.എസ്), എം.എസ്‌സി (ഐ.റ്റി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുളളത്) എന്നിവയാണു യോഗ്യതകൾ. കമ്പ്യൂട്ടർ നെറ്റ്‌വർക്ക്‌സ്, ഡി.ബി.എം.എസ്, നെറ്റ് വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള അറിവും സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
അപേക്ഷകൾ പൂർണ്ണമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 30നു മുമ്പ് [email protected], [email protected] എന്നീ ഇ-മെയിലുകളിൽ ഏതിലെങ്കിലും സമർപ്പിക്കണം. (അസൽ രേഖകൾ ഇന്റർവ്യൂന് ഹാജരാക്കണം).

കമ്പനി സെക്രട്ടറി, ഇന്റേണൽ ഓഡിറ്റർ നിയമനം

കോട്ടയം: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്ക് ഇന്റേണൽ ഓഡിറ്റർ, കമ്പനി സെക്രട്ടറി തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. ആർട്സ്/ സയൻസ്/ കൊമേഴ്സ് വിഷയങ്ങളിൽ ബിരുദവും കമ്പനി സെക്രട്ടറീസ് ഓഫ് ഇൻഡ്യയിൽ നിന്നും അസോസിയേറ്റ് മെമ്പർഷിപ്പുമാണ് കമ്പനി സെക്രട്ടറി തസ്തികയിലേക്കുള്ള യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഐ.സി.എ.ഐ/ ഐ.സി.എം.എ/ഐ.സി.ഡബ്ല്യു.എ.ഐ.യിൽ നിന്നും ഇന്റർമീഡിയേറ്റുമാണ് ഇന്റേണൽ ഓഡിറ്റർ തസ്തികയിലേക്കുള്ള യോഗ്യത. ജൂലൈ 31നകം അപേക്ഷിക്കണം. വിശദവിവരം www.ksdc.kerala.gov.in എന്ന വെബ് സൈറ്റിലോ 0481 2564304 എന്ന നമ്പരിലോ ലഭിക്കും.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം

എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ പരമാവധി 90 ദിവസത്തേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 27ന് രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422244.

ഫാം തൊഴിലാളികൾ: താൽക്കാലിക ഒഴിവ്

കണ്ണൂര്‍ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ 12 ഫാം തൊഴിലാളികളുടെ (പുരുഷന്മാർ ആറ്, സ്ത്രീകൾ ആറ്) താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പച്ചക്കറി, നെല്ല്, കിഴങ്ങ് വർഗങ്ങൾ, അടയ്ക്ക, കുരുമുളക്, കശുവണ്ടി, മാവ് മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയുടെ കൃഷി, പരിപാലനം, വിളവെടുപ്പ് തുടങ്ങിയ എല്ലാ കർഷികവൃത്തികളിലും പ്രാവീണ്യം. പുരുഷന്മാർ തെങ്ങുകയറ്റം അറിഞ്ഞിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 41 വയസ്സിനും ഇടയിൽ. താൽപര്യമുള്ളവർ ജൂലൈ 26 ന് മുമ്പായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം.

വനിതാ പാചകക്കാരെ നിയമിക്കുന്നു

കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ സ്പോർട്സ് അക്കാദമിയിൽ കുക്ക്, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 55 വയസിൽ താഴെ പ്രായമുള്ള അക്കാദമിയിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം, നാഗമ്പടം, കോട്ടയം. 686001 എന്ന വിലാസത്തിൽ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ നൽകണം. വിശദവിവരത്തിന് ഫോൺ: 0481- 2563825, 8547575248

ജലജീവൻ പദ്ധതി: വാക് ഇൻ ഇന്റർവ്യൂ

ജലജീവൻ പദ്ധതിയുടെ ഭാഗമായി മാലൂർ, ന്യൂ മാഹി, കടമ്പൂർ, കതിരൂർ, പന്ന്യന്നൂർ, കുന്നോത്ത്പറമ്പ്, മൊകേരി, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള വ്യക്തികൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, വനിതകൾ എന്നിവർക്ക് മുൻഗണന.
ടീം ലീഡർ: എം എസ് ഡബ്ല്യു/എം എ സോഷ്യോളജിയും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയവും. ജലവിതരണ പദ്ധതികളിൽ ഉള്ള ജോലി പരിചയം അഭികാമ്യം. ഒഴിവുകൾ നാല്.
കമ്മ്യൂണിറ്റി എഞ്ചിനീയർ: ബി ടെക് /ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്). കൂടാതെ ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് ജോലി പരിചയം. ഒഴിവുകൾ നാല്.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ: ഡിഗ്രി, റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള പ്രവൃത്തി പരിചയ അഭികാമ്യം, കുടുംബശ്രീ അംഗങ്ങൾ/ കുടുംബാംഗങ്ങൾ ആയിരിക്കണം. അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവരായിരിക്കണം. ഒഴിവുകൾ എട്ട്.താൽപര്യമുള്ളവർ ജൂലൈ 21 രാവിലെ 10.30 മുതൽ ഒരു മണി വരെ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി വിശദമായ ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാറിലുള്ള കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ ഹാജരാവണം. ഫോൺ: 0497 2702080.

പാര്‍ട്ട് ടൈം സ്വീപ്പര്‍ അഭിമുഖം 21 ന്

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ ആവശ്യമുണ്ട്.. താത്പര്യമുള്ളവര്‍ ജൂലൈ 21ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ രാവിലെ 10 ന് ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍ 0491 – 2572640

നഴ്‌സ് നിയമനം

പാലക്കാട്‌ ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്. എം സി.യില്‍ ഉള്‍പ്പെടുത്തി നഴ്‌സ് നിയമനം നടത്തുന്നു. ബി.എസ്. സി. നഴ്‌സ്, ജി. എന്‍.എം എന്നിവയാണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ ജൂലൈ 26 ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2578115

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ്

അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അവസരം നല്‍കുന്നു. വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിങ് എന്നിവയാണ് യോഗ്യത. 18 മുതല്‍ 41 വയസ് വരെയാണ് പ്രായ പരിധി. താത്പര്യമുള്ളവര്‍ ജൂലൈ 20നകം www.keralaagriculture.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തച്ചിങ്ങനാടത്തുള്ള പട്ടികജാതി വിഭാഗം ആണ്‍കുട്ടികള്‍ക്കുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് ഓഫീസില്‍ ജൂലൈ 21ന് ഉച്ചക്ക് 2.30ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

താല്‍ക്കാലിക ഒഴിവുകള്‍

ഇടുക്കി ജില്ലയില്‍ അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിലവിലുള്ള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു.

  1. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – മെക്കാനിക്കല്‍,
  2. ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് (രണ്ട്) മെക്കാനിക്കല്‍,
  3. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – ഇലക്ട്രിക്കല്‍,
  4. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – ഇലക്ട്രോണിക്സ്

താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സമാന തസ്തികകളിലേക്ക് പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അതിന്റെ കോപ്പിയും, ബയോഡാറ്റയും സഹിതം ജൂലൈ 26, രാവിലെ 10 മണിയ്ക്ക്് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍ :04864 222931, 9400006481.

പ്ലേസ്‌മെന്റ് ഓഫീസറുടെ താത്കാലിക നിയമനം

കളമശേരി ഗവ.ഐ ടി ഐ യില്‍ പ്ലേസ്‌മെന്റ് ഓഫീസറുടെ താത്കാലിക തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്. പ്രതിമാസം 20000 രൂപയും മൂന്നു മാസം കൂടുമ്പോള്‍ പരമാവധി 15000 രൂപ ഇന്‍സെന്റീവ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 27- ന് 11 ന് അസല്‍ രേഖകള്‍ സഹിതം കളമശേരി ഐടിഐയില്‍ ഹാജരാകണം. പ്ലേസ്‌മെന്റ് ഓഫീസര്‍, ഒരു ഒഴിവ്, യോഗ്യത എച്ച്ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയ്ക്കൊപ്പം ബിഇ/ബി ടെക്, ഇംഗ്ലീഷിലെ മികച്ച ആശയവിനിമയ കഴിവുകള്‍ (വാക്കാലുള്ളതും എഴുത്തും). മിനിമം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 35 വയസില്‍ അധികരിക്കരുത്.

താത്കാലിക ഒഴിവ്

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫീസിൽ അസ്ഥിവൈകല്യമുള്ള ഉദ്യോഗാർഥികൾക്ക് കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ താത്കാലിക നിയമനം.
പ്ലസ്ടു, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), വേഡ് പ്രോസസിങ് (ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഓഫീസ് സെക്രട്ടറിഷിപ്പ്/തത്തുല്യമാണ് യോഗ്യത. 18നും 41നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം).
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെയും പരിഗണിക്കും.

വിവിധ തസ്തികകളില്‍ നിയമനം

മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലേക്ക് ജൂലൈ 23ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.ടി, റസ്റ്റോറന്റ്, റീറ്റെയ്ല്‍ തുടങ്ങി നിരവധി മേഖലയിലേക്കാണ് ഇന്റര്‍വ്യൂ. എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഹോട്ടല്‍ മാനേജ്മന്റ്, പ്രോഗ്രാമിങ് സ്‌കില്‍സ് എന്നീ യോഗ്യതയുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം എംപ്ലോയബിലിറ്റി സെന്ററിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയുമായി നേരിട്ടെത്തണം. ഫോണ്‍ : 04832 734 737.

പ്ലേസ്മെന്‍റ് ഓഫീസര്‍ നിയമനം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്‍റ് ഓഫീസറെ നിയമിക്കുന്നു. യോഗ്യത- ബി.ഇ/ബി.ടെക്ക് ബിരുദവും എച്ച്.ആര്‍/ മാര്‍ക്കറ്റിംഗില്‍ എം.ബി.എയും. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം. പ്ലേസ്‌മെന്‍റ്/ എച്ച്.ആര്‍. മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി 35 വയസ്. പ്രതിമാസം 20,000 രൂപ വേതനവും ഇന്‍സെന്‍റീവും ലഭിക്കും. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം 21ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0479-2452210/2953150.

വാക് ഇന്‍ ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ബികോം, ഡിസിഎ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് എന്നിവയില്‍ പ്രാവീണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 40 വയസ്, ഒഴിവുകളുടെ എണ്ണം ഒന്ന്.
എറണാകുളം കച്ചേരിപ്പടിയിലെ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ജൂലൈ 26 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.
ഫോണ്‍: 8113813340

ജല്‍ജീവന്‍ മിഷനില്‍ വൊളന്റിയര്‍

തൃശൂര്‍ ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍, നാട്ടിക ഓഫീസില്‍ ജെ.ജെ.എം. വൊളന്റിയേഴ്‌സിനെ നിയമിക്കുന്നു. 179 ദിവസത്തേയ്ക്ക് പ്രതിദിനം 631 രൂപ നിരക്കിലാണ് നിയമനം. യോഗ്യത: ഐ.ടി.ഐ സിവില്‍/ ഡിപ്ലോമ സിവില്‍, കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രവൃത്തി പരിചയം വേണം. യോഗ്യരായവര്‍ ജൂലൈ 20ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം നാട്ടിക പ്രൊജക്ട് ഡിവിഷന്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487-2391410

അസിസ്റ്റന്റ് എൻജിനീയര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എൻജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ച് വരെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാം.
ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്നു വര്‍ഷത്തെ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി പരിചയവുമുള്ളവരെയും, രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പത്തു വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി പരിചയവുമുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0477 2272031

See also  AIIMS Guwahati Recruitment 2022 – Apply Online For Latest 12 Upper Division Clerk, Data Entry Operator, Store Keeper, Cashier, Accounts Assistants, and others Vacancies

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 29 ന് രാവിലെ 10ന് ഓഫീസില്‍ നടക്കും. യോഗ്യത ബിരുദം/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം, പി.ജി.ഡി.സി.എ, മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ആര്‍.എസ്.ബി.വൈ/കെ.എ.എസ്.പി പദ്ധതി പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ സുപ്രണ്ടിന് നല്‍കുന്ന അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും മറ്റ് രേഖകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരകണം. ഫോണ്‍: 04935 240264.

കേരളാ ഹോംഗാര്‍ഡ്‌സ് തെരഞ്ഞെടുപ്പ്

ഇടുക്കി ജില്ലയില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്കും, ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേയ്ക്കും പുരുഷ വനിത ഹോം ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു.
അടിസ്ഥാന യോഗ്യത ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : എസ് എസ് എല്‍ സി (എസ് എസ് എല്‍ സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ 7-ാം ക്ലാസ്സുകാരെ പരിഗണിക്കും) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമത പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. (കായികക്ഷമത പരിശോധനയുടെ തിയ്യതി പിന്നീട് അറിയിക്കും) (100 മീറ്റര്‍ ദൂരം 16 സെക്കന്റിനുള്ളില്‍ ഓടി എത്തുക. 3 കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുള്ളില്‍ നടന്ന് എത്തുക) പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും.
തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോം വാങ്ങുന്നതിന് 3000/ രൂപ വീതം നല്‍കും. കൂടാതെ ജോലിചെയ്യുന്ന ദിവസം 780/ രൂപ നിരക്കില്‍ വേതനം നല്‍കും. താല്‍പര്യമുളളവര്‍ ജൂലൈ 30 നകം പ്രവര്‍ത്തി സമയങ്ങളില്‍ ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് 2 എണ്ണം. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകിട്ട് 5 മണി.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാത്യകയ്ക്കും ഇടുക്കി ജില്ലാ ഫയര്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 9497920164

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

മലപ്പുറം ജില്ലയില്‍ തിരുവാലി ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 22നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04832721148.

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

കോട്ടയം: കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി ജൂലൈ 18ന് അഭിമുഖം നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കുറഞ്ഞത് 18 മാസം മാനേജർ തസ്തികയിൽ പ്രവൃത്തി പരിചയവുമാണ് ബ്രാഞ്ച് മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 34 വയസ്.
പ്ലസ് ടു /ബിരുദം യോഗ്യതയുള്ളവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക അപേക്ഷിക്കാം. പ്രായപരിധി: 28-30
താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 18ന് രാവിലെ 10ന് ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

മലപ്പുറം ജില്ലയില്‍ തിരുവാലി ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 22നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04832721148.

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

കോട്ടയം: കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി ജൂലൈ 18ന് അഭിമുഖം നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കുറഞ്ഞത് 18 മാസം മാനേജർ തസ്തികയിൽ പ്രവൃത്തി പരിചയവുമാണ് ബ്രാഞ്ച് മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 34 വയസ്.
പ്ലസ് ടു /ബിരുദം യോഗ്യതയുള്ളവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക അപേക്ഷിക്കാം. പ്രായപരിധി: 28-30
താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 18ന് രാവിലെ 10ന് ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

ഹാച്ചറി സൂപ്പർവൈസർ

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലയളവ്. 20നും 30 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്‌സി ഡിഗ്രി ഇൻ പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റും ഹാച്ചറിയിൽ ജോലി ചെയ്തതിന്റെ മുൻപരിചയവും ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024, എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9446364116

ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്

എറണാംകുളം ജില്ലയിലെ നെട്ടൂര്‍ എ.യു.ഡബ്ലിയു.എം ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രോഡക്ട്‌സ് സ്ഥാപനത്തിലേക്ക് എം.എസ്.സി മൈക്രോബയോളജി പാസായ എന്‍.എ.ബി.എല്‍ ലാബുകളില്‍ പ്രവൃത്തി പരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും പരിചയ സമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം ജൂലൈ 18-ന് രാവിലെ 11-ന് നേരിട്ട് സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രോഡക്ട്‌സ്, നെട്ടൂര്‍.പി.ഒ, എറണാകുളം. ഫോണ്‍ 0484-2960429.

അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഒഴിവ്

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയിലെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് 1978ലെ കെ.ജി.എല്‍.ഒ റൂള്‍സ് ചട്ടം 8ലെ വ്യവസ്ഥകള്‍ക്കനുസൃതമായി അഭിഭാഷകരുടെ ഒരു പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷന്റെ വിവരങ്ങള്‍, എന്റോള്‍മെന്റ് തീയതി, പ്രവര്‍ത്തി പരിചയം, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് തിരുവനന്തപുരം 695043 എന്ന വിലാസത്തില്‍ ജൂലൈ 30ന് മുമ്പ് അപേക്ഷിക്കണമെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ജോസ് ജെ അറിയിച്ചു.

ജോലി ഒഴിവ്

എറണാംകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 15-ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. യോഗ്യത എസ്.എസ്.എല്‍.സി, വിവിധ ട്രേഡുകളിലുളള ഐറ്റിഐ-എന്‍.റ്റി.സി, എന്‍.എ.സി. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി ജൂലൈ 15-ന് 18-30. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 23300.

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട്, നെന്മാറ, ശ്രീകൃഷ്ണപുരം, കുഴല്‍മന്ദം ബ്ലോക്കുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ലിയു, എം.എ സോഷ്യോളജിയാണ് യോഗ്യത. അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ എന്നിവ ജൂലൈ 23 നകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓഫീസില്‍ നേരിട്ട് നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491 2505627

സ്‌പോർട്‌സ് അക്കാദമികളിൽ വാർഡൻമാർ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546

ബാംഗ്ലൂരിലുള്ള പ്രമുഖ ഹോസ്പിറ്റലുകളിലെ 200-റിലേറെ നഴ്സിംഗ് ഒഴിവുകളിലേക്ക്‌ കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടത്തുന്നു.

1.ജൂനിയർ നേഴ്സസ്(Male/Female)
Bsc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ ഐ.സി.യു വിൽ പ്രവർത്തി പരിചയവും
പ്രായ പരിധി :45 വയസ്സ് വരെ
ശമ്പളം: 25k – 28 k
(പി.എഫ് , ഇ.എസ്.ഐ ,മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ്.)
2.ക്രിട്ടിക്കൽ കെയർ നേഴ്സസ്(Male/Female)
Bsc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ ഐ.സി.യു വിൽ പ്രവർത്തി പരിചയവും
പ്രായ പരിധി :45 വയസ്സ് വരെ
ശമ്പളം: 30 k – 38 k
(പി.എഫ് , ഇ.എസ്.ഐ ,മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ്.)
ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്‌മിറ്റ് ചെയ്യുക. ഇന്റർവ്യൂ തീയതി നേരിട്ടറിയിക്കുന്നതായിരിക്കും.
Google Form Link:https://forms.gle/btbBRqCPfAwwkwTn9

മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വാർഡ് അസിസ്റ്റന്റ്: അഭിമുഖം 14 ന്

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴിലെ വാർഡ് അസിസ്റ്റന്റിന്റെ 21 ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ്സ്. വയസ്സ് 56 നു താഴെ. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 14 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.

ലാബ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 18 ന് രാവിലെ 11 മണിക്ക് നടക്കും. സയന്‍സ് വിഷയത്തില്‍ പ്രീഡിഗ്രിയും, പ്ലസ്ടു, തത്തുല്ല്യവുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0495- 2350216, 2350200

മത്സ്യഫെഡില്‍ നിയമനം

കോഴിക്കോട് മത്സ്യഫെഡില്‍ ഓണ്‍ലൈന്‍ മത്സ്യവിപണനം നടത്തുന്നതിന് ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്, ഡെലിവറി ബോയ്, കട്ടര്‍, ക്ലീനര്‍ തസ്തികകളിലേക്ക് പ്രാദേശികാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോ​ഗ്യത: ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്- സയൻസ് വിഷയത്തിൽ ​ബിരുദം (ഫിഷറീസിൽ മുൻ​ഗണന), കംപ്യൂട്ടർ പരിജ്ഞാനം, ഡെലിവറി ബോയ്- എസ്.എസ്.എൽ.സി, ഇരുചക്ര വാഹനവും അം​ഗീകൃത ലൈസൻസും, സ്മാർട്ട് ഫോൺ നിർബന്ധം, കട്ടര്‍- കട്ടർ ജോലിയിൽ പ്രാവീണ്യം, ക്ലീനര്‍- ക്ലീനർ ജോലിയിൽ പ്രാവീണ്യം. നിശ്ചിത യോ​ഗ്യതയുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 ന് കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനു സമീപമുള്ള മത്സ്യഫെഡ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോണ്‍: 0495 2380344.

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ 690 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി സെക്യൂരിറ്റി നിയമനം നടത്തുന്നു. യോഗ്യത: ജെ.സി.ഒ റാങ്കില്‍ താഴെയുള്ള വിമുക്തഭടന്മാര്‍. ആകെ ഒഴിവ് പത്ത്. അഭിമുഖം ജൂലൈ 15 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കും.

പോസ്റ്റല്‍ വകുപ്പില്‍ ഏജന്റ്മാരെ നിയമിക്കുന്നു

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ , ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് മുന്‍ഗണന. പത്താം ക്ലാസ് പാസായ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരെയാണ് നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാറിന്റെ പകര്‍പ്പ് , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ജൂലൈ 18 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പാലക്കാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

ഇടുക്കി ജില്ലയിലെ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേയ്ക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 14, രാവിലെ 11.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍:04862-232318.

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

നഴ്‌സിങ് അസിസ്റ്റന്റ്/മള്‍ട്ടിപര്‍പ്പസ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് കുറ്റിപ്പുറം ഹോമിയോ ആശുപത്രിയില്‍ നടക്കും. കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9645415656.

മെഡിക്കല്‍ ഓഫീസര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സ് അഭിമുഖം

ആരോഗ്യ വകുപ്പില്‍ എറണാകുളം ജില്ലയില്‍ അംഗപരിമിതര്‍ക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകള്‍ പരിശോധിക്കാനും വിവരങ്ങള്‍ ക്രോഡീകരണം നടത്തുന്നതിലേക്കായി രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സിന്റെയും (യോഗ്യത ഡിഗ്രി, ഡി.സി.എ/പിജിഡിസിഎ) ഒരു മെഡിക്കല്‍ ഓഫീസറുടെയും (യോഗ്യത എംബിബിഎസ് ടിസിഎംസി രജിസ്‌ട്രേഷന്‍ രണ്ട് മാസക്കാലയളവിലേക്കു താത്കാലികമായി നിയമിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 14-ന് വൈകിട്ട് നാലിനകം അയക്കണം.

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സിയും ഐ.ടി.ഐ- എന്‍.ടി.സി, വിവിധ ടേഡുകളിലെ എന്‍.എ.സിയുമാണ് യോഗ്യത. പ്രസ്തുത മേഖലകളില്‍ മൂന്ന് വര്‍ഷം പവൃത്തി പരിചയവും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ഫിക്കറ്റുകളും സഹിതം ജൂലൈ 15ന് മുന്‍പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രായപരിധി 18-30 ആണ് (15-07-2022 ന്). നിയമാനുസൃത വയസിളവ് അനുവദനീയമാണ്. ശമ്പളം 23,300. ഫോണ്‍ : 0484 2422458

അക്വേറിയം കീപ്പര്‍ നിയമനം

വയനാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ അക്വേറിയം കീപ്പറെ നിയമിക്കുന്നു. പൊഴുതന, വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ഹയര്‍ സെക്കണ്ടറി (സയന്‍സ്), വി.എച്ച്.എസ്.ഇ ഫീഷറീസ് സയന്‍സ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് ജൂലൈ 14 രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 04936 293214.

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21-35 നും ഇടയില്‍ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗ് ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഒരുവര്‍ഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെപകര്‍പ്പ് എന്നിവ സഹിതം ജൂലൈ 23 വൈകീട്ട് 5 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 203824.

 

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാ മന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സേവന തത്പരരും ശാരീരികക്ഷമതയും സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യുവാന്‍ സന്നദ്ധതുളളവരുമാവണം. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 19ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. പ്രായം 45 വയസ് കവിയാന്‍ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം. ഫോണ്‍ : 0468 2310057, 0468 2960996

ഫാർമസിസ്റ്റ് നിയമനം

വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ എച്ച്.എം.സി. വഴി നിയമനം നടത്തും. സ്ഥിരം ഫാർമസിസ്റ്റ് എത്തുന്നതുവരെയാണ് നിയമനം. ജൂലൈ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക്-ഇൻ-ഇന്റർവൂ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും കരുതണം.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് 21 നും 35 നും മധ്യേ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗ്-ബിടെക്/ഡിപ്ലോമ/ഐ. ടി.ഐ യോഗ്യതയുള്ള അര്‍ഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഹോണറേറിയം 18,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 23-ന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍ 0484 2422256.

ജില്ലാ പ്രോഗ്രാം മാനേജര്‍ കരാര്‍ നിയമനം

പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി ജില്ലയില്‍ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ 40,000 രൂപ പ്രതിമാസ വേതനത്തില്‍ കരാറടിസ്ഥാനത്തില്‍ 12 മാസത്തേക്കു നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജൂലൈ 18 ന് വൈകീട്ട് അഞ്ചിനകം എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലീം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം, പിന്‍ – 682018 എന്ന വിലാസത്തില്‍ ലഭ്യമായിരിക്കണം. യോഗ്യത മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് സയന്‍സ്/ എം.എസ്.സി സുവോളജി /എം.എസ്.സി മറൈന്‍ സയന്‍സ് / എം.എസ്.സി മറൈന്‍ ബയോളജി/മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് ഇക്കണേമിക്‌സ് /ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് / മിനിമം ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍ണേഷന്‍ ടെക്‌നേളജി (ഐ.ടി)/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്. പ്രായം 35 വയസില്‍ കൂടരുത്. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

എന്‍ ഊരില്‍ സെയില്‍സ്മാന്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്‌ളാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴില്‍ ലക്കിടി എന്‍ ഊരില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാളിലേക്ക് സെയില്‍സ്മാനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജിന് സമീപ പ്രദേശത്ത് താമസിക്കുന്ന പ്ലസ് ടു പാസ്സായ ആദിവാസി യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 9048320073, 6383257100

താത്കാലിക നിയമനം

എറണാംകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തില്‍ സെമി സ്കിൽഡ് റിഗര്‍, സേഫ്റ്റി, ഫയര്‍മാന്‍ സ്കഫോൾഡർ, കുക്ക് എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 22,100.

 

ശുചീകരണ ജോലി ഒഴിവ്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് – ഒന്ന്. വിശദമായ ബയോഡേറ്റ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 14ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി എക്സ്‌റേ ടെക്നീഷ്യന്‍ (ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ) യില്‍ ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.

കൗണ്‍സിലര്‍ ഒഴിവ്

തിരുവല്ല കുടുംബകോടതിയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി എം.എസ്.ഡബ്ല്യൂ/പി.ജി ഇന്‍ സൈക്കോളജി, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 20ന് വൈകിട്ട് മൂന്നിനു മുമ്പായി തിരുവല്ല കുടുംബകോടതിയില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ശരി പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇമെയിലും ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2607031.

ആയ കം കുക്ക് ഒഴിവ്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ കം കുക്ക് തസ്തികയിലേക്ക് പത്താംതരം വരെ പഠിച്ച ആരോഗ്യവും തൊഴില്‍ സന്നദ്ധതയും പാചക ആഭിമുഖ്യവുമുളള 40 വയസില്‍ താഴെ പ്രായമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജനന തീയതി ഇവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 15ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.

കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ ഒഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (60%) ആണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂലായ് 8 വെള്ളിയാഴ്ച് രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാകുക. ഫോൺ: 8547005022

വിവിധ ജോലികളിലേക്ക് അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലൈ 8ന് നടത്തും. പ്രായപരിധി :18 മുതല്‍ 35 വരെ. ബിരുദം, ബിരുദാനന്തരബിരുദം, ബി.സി.എ, എം.ബി.എ (എച്ച്.ആര്‍, മാര്‍ക്കറ്റിംഗ്), ബി.എസ്.സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ്, ബി.ഫാം, ഡി.ഫാം, ഗ്രാഫിക്ക് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, പോസ്റ്റ് ബേയ്‌സിക്ക് ബി.എസ്.സി, എസ്.എസ്.എല്‍.സി, പ്ലസ്ടു തുടങ്ങിയ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ജൂലൈ 8ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍ :0484-2427494, 0484-2422452

ആഫ്റ്റർ കെയർ ഹോമിൽ നിയമനം

തലശ്ശേരി ഗവ. ആഫ്റ്റർ കെയർ ഹോമിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ക്ഷേമ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 18നും 40നും ഇടയിൽ. താൽപര്യമുള്ളവർ ജൂലൈ ഏഴിന് ഉച്ചക്ക് 12 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം തലശ്ശേരി എരഞ്ഞോളി പാലം ആഫ്റ്റർ കെയർ ഹോമിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2320105.

സീനിയർ അക്കൗണ്ടന്റ് ഒഴിവ്

കോട്ടയം: ജില്ലാ പഞ്ചായത്ത് ഭവനിൽ പ്രവർത്തിക്കുന്ന പി.എം.ജി. എസ്.വൈ. പദ്ധതിയുടെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. പ്രായം 62 വയസിൽ താഴെയായിരിക്കണം. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് ഓഡിറ്റർ/ അക്കൗണ്ടന്റ് ആയോ പി.ഡബ്ല്യു.ഡി/ ഇറിഗേഷൻ ഓഫീസിൽ നിന്ന് ജൂനിയർ സൂപ്രണ്ടായോ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ജൂലൈ 20നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9447127668.

വാക് ഇന്‍ ഇന്റര്‍വ്യൂ

ഇളംദേശം ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള അക്കൗണ്ടന്റ് – ഐ.റ്റി.
അസിസ്റ്റന്റ് തസ്‌കിയിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.കോം,
ഗവ. അംഗീകൃത പിജിഡിസിഎ, മലയാളം പിജിഡിസിഎ ടൈപ്പിംഗ് പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. ജൂലൈ 6 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡേറ്റയുമായി നേരിട്ട് ഹാജരാകണം.
ഇളംദേശം ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍: 04862276909.

തീരദേശ പോലീസ് സ്റ്റേഷനുകളില്‍ താത്ക്കാലിക നിയമനം

ആലപ്പുഴ: തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്‍റര്‍സെപ്റ്റര്‍/റസ്‌ക്യൂ ബോട്ടുകളില്‍ സ്രാങ്ക്, ഡ്രൈവര്‍, ലസ്‌കര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
മൂന്നു തസ്തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്. മറ്റു യോഗ്യതകള്‍
സ്രാങ്ക്-ബോട്ട് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്/ എം.എം.ഡി. ലൈസന്‍സ്/ മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരമുള്ള ലൈസന്‍സ്/ ട്രാവന്‍കൂര്‍- കൊച്ചിന്‍ റൂള്‍ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസന്‍സ്. അഞ്ചു ടണ്‍/12 ടണ്‍ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടില്‍ കടലില്‍ ജോലി ചെയ്തുള്ള പരിചയം. പ്രായം- 45വരെ. പ്രതിദിന വേതനം- 1155 രൂപ.
ഡ്രൈവര്‍- ബോട്ട് ഡ്രൈവര്‍ ലൈസന്‍സ്/ എം.എം.ഡി. ലൈസന്‍സ്, അഞ്ച് ടണ്‍/12 ടണ്‍ ഇന്‍ററര്‍സെപ്റ്റര്‍ ബോട്ട് കടലില്‍ ഓടിച്ച് മൂന്നു വര്‍ഷത്തെ പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 700 രൂപ.ലസ്കര്‍-തുറമുഖ വകുപ്പ് നല്‍കുന്ന ബോട്ട് ലസ്‌കര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം -645 രൂപ.
അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരിശോധനയില്‍ വിജയിക്കണം. സ്ത്രീകള്‍, വികലാംഗര്‍, രോഗികള്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ ജൂലൈ 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളുമായി തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.

വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ എട്ടിന്

ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ മായിത്തറിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ജൂലൈ എട്ടിനു രാവിലെ 10 മുതല്‍ സ്ഥാപനത്തില്‍ നടക്കും.
എട്ടാം ക്ലാസ് വിജയിച്ച, 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കുട്ടികളുടെ സ്ഥാപനത്തില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും സമീപവാസികള്‍ക്കും മുന്‍ഗണന.

ക്ലറിക്കല്‍ അസിസ്റ്റന്‍റ് ഒഴിവ്

പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയെ ആശുപത്രി,പുല്ലേപ്പടി, കലൂര്‍ പി.ഒ, എറണാകുളം വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാന്തരബിരുദമോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 2020-21, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സ് പാസായവര്‍ ആയിരിക്കണം. പ്രതിമാസം 8000 രൂപ സ്‌റ്റൈപന്റ് നല്‍കും. 2022 ആഗസ്റ്റ് മുതല്‍ 2023 ജനുവരി വരെയാണ് അപ്രന്റീസ്ഷിപ്പിന് അവസരം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം- 695 043 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 11ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലില്‍ അയക്കുമ്പോള്‍ കവറിന്റെ പുറത്ത് അപ്രന്റീസ്ഷിപ്പ് – 2022 എന്ന് രേഖപ്പെടുത്തിയിരിക്കണം.
യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജോലി കിട്ടിയോ മറ്റു കാരണത്താലോ അപ്പ്രന്റീസ്ഷിപ്പ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവുകയോ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ ഒഴിവാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731300 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വിവിധ തസ്തികകളില്‍ നിയമനം

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.

 

 

 

 

 


Similar Posts